Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Withdraw Case

Kozhikode

വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച സം​ഭ​വം:കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ പ്ര​തി​ക​ളു​ടെ സ​മ്മ​ര്‍​ദം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ല്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ മോ​ഷ​ണ കു​റ്റം ആ​രോ​പി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ പ്ര​തി​ക​ളു​ടെ സ​മ്മ​ര്‍​ദം.

പ​ണ​വും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കാ​മെ​ന്ന് പ്ര​തി​ക​ളു​ടെ അ​ടു​ത്ത ബ​ന്ധു കു​ട്ടി​യു​ടെ പി​താ​വി​നോ​ട് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. അ​തേ​സ​മ​യം പ്ര​തി​ക​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് വ്യാ​പി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഈ ​മാ​സം ആ​റി​നാ​ണ് പി​താ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ കു​ട്ടി​യെ കെ​ട്ടി​യി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. മോ​ഷ​ണ കു​റ്റം ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. സം​ഭ​വ​ത്തി​ല്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യ​ത്.

പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍, ഭാ​ര്യ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് കേ​സ് ഒ​ത്തു തീ​ര്‍​പ്പാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി പ്ര​തി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ര്‍ കു​ട്ടി​യു​ടെ പി​താ​വി​നെ ബ​ന്ധ​പ്പെ​ടു​ന്ന​ത്.

കേ​സി​ല്‍ നി​ന്ന് പി​ന്‍​മാ​റി​യാ​ല്‍ പ​ണ​വും സ​മ്മാ​ന​വും ന​ല്‍​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യാ​ണ് കു​ട്ടി​യു​ടെ പി​താ​വി​നെ ബ​ന്ധ​പ്പെ​ട്ട​ത്. ഈ ​ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് പു​റ​ത്താ​യ​ത്. കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ക​ള്‍ ആ​ദ്യം ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി. നി​ല​വി​ല്‍ സം​സ്ഥാ​നം വി​ട്ട​താ​യാ​ണ് പോ​ലീ​സി​ന് കി​ട്ടി​യ സൂ​ച​ന.

കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് മു​റി​വു​ക​ളി​ല്‍ മു​ള​ക് പൊ​ടി തേ​ച്ചി​രു​ന്നു.
പ്ര​തി​ക​ള്‍​ക്കെ​തി​രെ മ​ര്‍​ദ​നം, ആ​യു​ധ​മു​പ​യോ​ഗി​ച്ച് ഉ​പ​ദ്ര​വി​ക്ക​ല്‍, ബാ​ല​നീ​തി വ​കു​പ്പു​ക​ള്‍ എ​ന്നി​വ ചേ​ര്‍​ത്താ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up